കണ്ണൂര്‍ മണ്ഡലത്തില്‍ 1.74 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി
കണ്ണൂര്‍:എംഎല്‍എമാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 1.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അരയണ കുന്നുമ്പ്രം റോഡിന് 15 ലക്ഷം രൂപ, ബര്‍ണശ്ശേരി കണ്‍ടോന്‍മെന്റ് കുടിവെള്ള പദ്ധതിക്ക് 30 ലക്ഷം രൂപ, കണ്ണൂര്‍ വനിത ഐടിഐ കെട്ടിടത്തിന് 40 ലക്ഷം രൂപ, പടന്നോട്ട് അങ്കണവാടി കെട്ടിട നിര്‍മാണത്തിന് 20 ലക്ഷം രൂപ, കൂടത്തില്‍ താഴെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് 27 ലക്ഷം രൂപ, മുണ്ടേരി പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്ക് 31 ലക്ഷം രൂപ, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 11 ലക്ഷം രൂപ, എന്നിങ്ങനെയാണ് തുക അനുവദിച്ചത് . ഇതിനു പുറമെ മുഴുവൻ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ അനുമതി നൽകി

No comments
Post a Comment