Header Ads

  • Breaking News

    വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ അവധിക്കാലത്ത് ഒരു കുഞ്ഞിനെപ്പോറ്റി വളര്‍ത്താന്‍ തയ്യാറുണ്ടോ?



    ജില്ലയിലെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്താന്‍ താല്പര്യമുള്ളവരില്‍ നിന്നും വൊക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികള്‍ക്ക് വൊക്കേഷന്‍ കാലയളവില്‍ കുടുംബാന്തരീക്ഷത്തില്‍ ഒരു വീട്ടില്‍ വളരുവാന്‍ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് വൊക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്ഥാപനത്തില്‍ താമസിച്ചുവരുന്ന ആറിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പദ്ധതിപ്രകാരം സ്‌കൂള്‍ അവധിക്കാലമായ ഏപ്രില്‍ , മെയ് മാസങ്ങളില്‍ അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റി വളര്‍ത്താന്‍ നല്‍കുന്നു. കുട്ടികളെ സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള 35നു മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ dcpuksd@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്ക് മാര്‍ച്ച് 8 നകം അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 8 ആണ് . കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള ജില്ല ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം.
    ഫോണ്‍ 0 4 9 9 4 2 5 6 9 9 0

    No comments

    Post Top Ad

    Post Bottom Ad