ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്
Type Here to Get Search Results !

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്
ഇരിട്ടി: ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകിക്കൊണ്ട് ഉളിക്കൽ പഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 56.81,06,460 വരവും, 55,15,56,980 ചിലവും, 1,65,49,480 രൂപ മിച്ചവും വരുന്ന ബജറ്റ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാംഹിം ആണ് അവതരിപ്പിച്ചത്. 
ഉദ്പാദന മേഖലയിൽ ക്ഷീരമേഖലക്ക് 62 ലക്ഷം അടക്കം 1,55, 26,290 രൂപയാണ് അടങ്കൽ തുക. സേവന മേഖലയിൽ ലൈഫ് ഭവന പദ്ധതിക്ക് 8 കോടി, പശ്ചാത്തല മേഖലയിൽ റോഡ് പുനരുദ്ധാരണത്തിനായി 3.71 കോടി, ബഡ്സ് സ്കൂളിന് 16.85 ലക്ഷം, തൂക്കുവേലിക്ക് 45 ലക്ഷം, സ്റ്റേഡിയം സ്ഥലമെടുപ്പ് പൂർത്തീകരണത്തിനായി 50 ലക്ഷം രൂപയും, ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ പരിപാലിക്കുന്നതിന് സമഗ്ര ശുചിത്വ മാലിന്യ സംസ്കരണത്തിനായി 27 ലക്ഷത്തി 50,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ഷാജു, അഷറഫ് പാലിശേരി, ഇന്ദിരപുരുഷോത്തമൻ, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad