Header Ads

  • Breaking News

    കേരളത്തില്‍ ചൂട് കൂടുന്നു, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്



    സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരമാണ് സൂര്യാഘാത മുന്നറിയിപ്പ്.

    കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. (climate changed heat increasing in kerala)

    അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. ഇനി മുതല്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

    ദുരന്ത നിവാരണ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും (ആര്‍ദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാന്‍ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച്‌ വരുന്നു.

    ഒരു തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു.

    കേരളത്തില്‍ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുന്ന താപസൂചിക ഭൂപടം.

    No comments

    Post Top Ad

    Post Bottom Ad