Header Ads

  • Breaking News

    വണ്ണാത്തിപ്പുഴ പാലം കടന്നത് ആറുപതിറ്റാണ്ടിന്റെ ചരിത്രം




    പ​യ്യ​ന്നൂ​ർ: പ​ര​മ്പ​രാ​ഗ​ത ക​ട​വി​ലൂ​ടെ​യാ​യി​രു​ന്നു വ​ണ്ണാ​ത്തി​പ്പു​ഴ​ക്ക് പാ​ലം നി​ർ​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ പു​ഴ​യു​ടെ വീ​തികാ​ര​ണം അ​ത് മാ​റി മ​റ്റൊ​രു വ​ഴി​തേ​ടി. അ​റു​പ​താ​ണ്ടി​ന് ശേ​ഷം പ​ഴ​യ ക​ട​വി​ലേ​ക്ക് പാ​ലം തി​രി​ച്ചുവ​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്  ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോൾ പാ​ലം ക​ട​ന്ന​ത് ആ​റു പ​തി​റ്റാ​ണ്ടി​ന്റെ ച​രി​ത്രം.

    ച​ന്ത​പ്പു​ര​യി​ൽ നി​ന്ന് നേ​രെ ക​ട​വി​ലേ​ക്ക് മു​മ്പേ പാ​ത​യു​ണ്ടാ​യ​താ​യി പ​ഴ​മ​ക്കാ​ർ ഓ​ർ​ക്കു​ന്നു. എ​ന്നാ​ൽ 1963ൽ ​പു​തി​യ പാ​ലം വ​ന്ന​തോ​ടെ ഈ ​പാ​ത​യു​ടെ ഉ​പ​യോ​ഗം പ്രാ​ദേ​ശി​ക​മാ​യി ഒ​തു​ങ്ങി. ഇ​താ​ണ് വീ​ണ്ടും സ​ജീ​വ​മാ​വു​ന്ന​ത്. 1963 ജൂ​ൺ പ​തി​നെ​ട്ടി​ന് രാ​വി​ലെ 10ന് ​അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​പി. ഉ​മ്മ​ർ​കോ​യ​യാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

    അ​ന്ന​ത്തെ മാ​ടാ​യി എം.​എ​ൽ.​എ പി. ​ഗോ​പാ​ല​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത​മം​ഗ​ലം കു​ഞ്ഞി​കൃ​ഷ്ണ​ൻ പ്രാ​സം​ഗക​നും. പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി ക​ണ്ടോ​ന്താ​ർ ഇ​ട​മ​ന യു.​പി സ്കൂ​ൾ ഹാ​ളി​ലെ​ത്തി​യാ​ണ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി​യ​തെ​ന്ന​തും ച​രി​ത്രം.

    18​ന്റെ പ​രി​പാ​ടി​ക്ക് 17 ന് ​ഇ​റ​ക്കി​യ നോ​ട്ടീ​സ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. അ​ന്ന​ത്തെ മാ​ടാ​യി മ​ണ്ഡ​ല​വും ഇ​ന്ന് ച​രി​ത്ര​മാ​ണ്. ഇ​പ്പോ​ൾ ക​ല്യാ​ശ്ശേ​രി​യാ​ണ് മ​ണ്ഡ​ലം. പു​തി​യ പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ എം. ​വി​ജി​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

    പി​ലാ​ത്ത​റ - മാ​ത​മം​ഗ​ലം റോ​ഡി​ലെ പ്ര​ധാ​ന പാ​ല​വും മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന ജ​ന​ങ്ങ​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന പാ​ല​വു​മാ​ണ് ച​ന്ത​പ്പു​ര​യി​ലെ വ​ണ്ണാ​ത്തി​ക്ക​ട​വ് പാ​ലം. വീ​തി കു​റ​ഞ്ഞ പാ​ലം മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​താ​ണ് വ്യാ​ഴാ​ഴ്ച യാ​ഥാ​ർ​ഥ്യ​മായത്.

    പാ​ല​ത്തി​ന് 140 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. ഇ​രു​ഭാ​ഗ​ത്തും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ഫൂട്പാ​ത്തും നി​ർ​മി​ച്ചു. ച​ന്ത​പ്പു​ര ഭാ​ഗ​ത്ത് 320 മീ​റ്റ​ർ നീ​ള​ത്തി​ലും മാ​ത​മം​ഗ​ലം ഭാ​ഗ​ത്ത് 60 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡു​മാ​ണ് മെ​ക്കാ​ഡം ടാ​റി​ങ്ങും ചെ​യ്തി​ട്ടു​ണ്ട്. പാ​ലം നി​ർ​മാ​ണ​ത്തി​ന് ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ 8.49 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

    No comments

    Post Top Ad

    Post Bottom Ad