Header Ads

  • Breaking News

    പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു




    അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടി (32) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാര്‍ട്ട് ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.

    ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഇബ്രാഹിം കുട്ടിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പില്‍ ഉമൈബയുടെയും മകനാണ്. ഭാര്യ - സഫ്‍ന. ഒരു കുട്ടിയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad