Header Ads

  • Breaking News

    ഹൃദയാഘാതത്തെത്തുടര്‍ന്ന് കൂത്തുപറമ്പ് സ്വദേശി തബൂക്കില്‍ നിര്യാതനായി





    തബൂക്ക്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി തബൂക്കില്‍ നിര്യാതനായി. കൂത്തുപറമ്ബ് കോട്ടയംപൊയില്‍ മിന്നാസ് വീട്ടില്‍ സി.കെ.
    അബ്ദുല്‍റഹ്മാന്‍ (55) ആണ് മരിച്ചത്. തബൂക്കില്‍ സഹോദരന്‍ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടല്‍ നടത്തിവരികയായിരുന്നു.

    ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഹോട്ടല്‍ അടച്ച ശേഷം പുറത്തു നില്‍ക്കുമ്ബോള്‍ കുഴഞ്ഞു വീഴുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകന്‍ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്.

    20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു.

    പിതാവ്: പരേതനായ പക്കര്‍മാര്‍ ഹാജി, മാതാവ്: കുഞ്ഞലിയുമ്മ. ഭാര്യ: സലീന. മക്കള്‍: അജിനാസ് (ദുബൈ ), നഫ, മിന്‍ഹ. സഹോദരങ്ങള്‍: അബ്ദുള്ള, മുഹമ്മദ്‌, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.


    No comments

    Post Top Ad

    Post Bottom Ad