Header Ads

  • Breaking News

    ഇന്ന് ഇടിമിന്നലോട് കൂടിയ മഴ ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്



    തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് റിപ്പോർട്ട്. ഏപ്രിൽ ഒന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യതയുള്ളത്.

    മഴയുടെ സാധ്യത നിലനിൽക്കുന്നതിനാൽ ഉയർന്ന തിരമാലയ്ക്കുള്ള മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ഇന്ന് മുതൽ (29-03-2023) നാളെ (30-03-2023) രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad