ഏഴിമല നാവിക അക്കാദമി വളപ്പിൽ അതിക്രമിച്ച് കയറിയവര്‍ പിടിയിൽ
പയ്യന്നൂർ : ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിലെ നിരോധിത മേഖലയിൽ അതിക്രമിച്ച് കയറിയ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്തിലെ മത്സ്യത്തൊഴിലാളികളായ ടി.ടി.വി. റഷീദ് (34), സി.വി. ഷാഫി (33) എന്നിവരാണ് പിടിയിലായത്.
ഞായർ രാവിലെയാണ് അക്കാദമിയുടെ നിരോധിത മേഖലയായ കടൽത്തീരത്തുവച്ച്
ഇരുവരെയും നേവൽ പൊലീസ് പിടികൂടിയത് പയ്യന്നൂർ പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്‌തപ്പോൾ മത്സ്യത്തൊഴിലാളികളാണെന്നും കാസർകോട്നിന്നും വിലയ്‌ക്ക് വാങ്ങിയ യന്ത്രവൽകൃത ഫൈബർ ബോട്ടിൽ മാട്ടൂലിലേക്ക് വരുന്നതിനിടയിൽ ഇന്ധനം തീർന്നതായും അറിയിച്ചു. തുടർന്ന് ഓട്ടം നിലച്ച ബോട്ട് കാറ്റിൽപ്പെട്ട് അക്കാദമിയുടെ തീരത്തടുത്തപ്പോൾ കരക്കിറങ്ങിയതായിരുന്നുവെന്നും ഇവർ പറഞ്ഞു.
No comments
Post a Comment