Header Ads

  • Breaking News

    കേന്ദ്ര സര്‍ക്കാരില്‍ ജോലി: 549 കാറ്റഗറികളിലായി അയ്യായിരത്തിലധികം ഒഴിവുകള്‍



    കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന പരീക്ഷയ്ക്ക് (Phase-XI/2023/Selection Posts) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

    തസ്തികകള്‍

    ലബോറട്ടറി അറ്റന്‍ഡന്റ്, ജൂനിയര്‍ എന്‍ജിനിയര്‍, കെമിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, ഡ്രൈവര്‍, നഴ്‌സിങ് ഓഫീസര്‍, ഡെന്റല്‍ ടെക്‌നീഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-II ടെക്‌നീഷ്യന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് സീനിയര്‍, ഡ്രോട്ട്‌സ്മാന്‍ ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ,,ഗ്രേഡ്-II അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), ലൈബ്രറി ക്ലാര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സൂപ്രണ്ട് (സ്റ്റോര്‍), ഡേറ്റാ പ്രോസസിങ് അസിസ്റ്റന്റ് ലീഗല്‍ അസിസ്റ്റന്റ് ഇന്‍സെക്ട് കളക്ടര്‍ , ഫാം അസിസ്റ്റന്റ് , ഗാലറി അസിസ്റ്റന്റ് , പ്രൂഫ് റീഡര്‍, ഓഫീസ് സൂപ്രണ്ട്, സബ് ഇന്‍സ്‌പെക്ടര്‍/ഫയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എന്‍ജിന്‍ ഡ്രൈവര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയര്‍ വയര്‍ലസ്സ് ഓഫീസര്‍,

    ഒഴിവുകള്‍: 549 കാറ്റഗറികളിലായി 5369 ഒഴിവാണുള്ളത്. വിവിധ റീജ്യണുകളിലായാണ് ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. കേരളവും കര്‍ണാടകയും ലക്ഷദ്വീപും ഉള്‍പ്പെടുന്ന കേരള-കര്‍ണാടക (കെ.കെ.ആര്‍.) റീജണില്‍ ആകെ 378 ഒഴിവാണുള്ളത്.

    യോഗ്യത: എസ്.എസ്.എല്‍.സി.യും ഹയര്‍ സെക്കന്‍ഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകള്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. 18 മുതല്‍ 30 വയസ്സുവരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടക്കും.

    No comments

    Post Top Ad

    Post Bottom Ad