പാചകവാതക വിലയിൽ വൻ വർധന;ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ
കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.
വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ഏപ്രിൽ മാസം മുതൽ ഇന്ധന സെസ് കൂടി പ്രാബല്യത്തിലാകുന്നതോടെ ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി.

No comments
Post a Comment