Header Ads

  • Breaking News

    ഒരുമിച്ച് പഠിച്ച് ഒരേ ജോലിയിൽ ഒരുമിച്ച് പ്രവേശിച്ച 45 പേർക്ക് ഒരേ ദിവസം വിരമിക്കല്‍




    കണ്ണൂർ: ഒരുമിച്ചു പഠിച്ച് ഒരേസമയം അധ്യാപക ജോലിയിൽ പ്രവേശിച്ച 45 പേർ ഒരേ ദിവസം വിരമിക്കുകയാണ്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 1982ൽ എസ്എസ്എൽസി പൂർത്തിയാക്കിയവരാണ് ഈ 45 പേർ. ഇവിടെ നിന്ന് എസ്എസ്എൽസിക്ക് ഒരുമിച്ചു പഠിക്കുകയും പിന്നീട് ടിടിസി കഴിഞ്ഞ് വിവിധ സ്കൂളുകളിൽ അധ്യാപകരാകുകയും ചെയ്തവരാണ് ഇന്ന് വിവിധ സ്കൂളുകളിൽ നിന്നു വിരമിക്കുന്നത്.

    ‘സ്മൃതി 82’ എന്ന കൂട്ടായ്മയിലൂടെ ആ പഴയ സൗഹൃദം പുതുക്കിയതോടെയാണ് ഈ അപൂർവത തിരിച്ചറിഞ്ഞത്. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ടി.വി.ഗോപകുമാർ, പയ്യന്നൂർ എഇഒ എം.വി.രാധാകൃഷ്ണൻ, ബേക്കൽ എഇഒ പി.കെ.സുരേഷ് കുമാർ എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്. ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അക്കാലത്ത് കരിവെള്ളൂർ സ്കൂളിൽ പഠിച്ചിരുന്നത്. പത്താം ക്ലാസിൽ ‌45 പേരും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്തു.

    പത്തനംതിട്ട, ആലപ്പുഴ, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലായി ഇവർ ടിടിസിക്കു ചേർന്നു. തുടർന്നു വിവിധ സ്കൂളുകളിൽ അധ്യാപകരായി ചേർന്ന് വിരമിക്കുമ്പോൾ കൂട്ടത്തിൽ പ്രൈമറി അധ്യാപകർ മുതൽ ഡയറ്റ് പ്രിൻസിപ്പൽ വരെയുണ്ട്.


    No comments

    Post Top Ad

    Post Bottom Ad