Header Ads

  • Breaking News

    പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിക്കും, ഔദ്യോഗിക പ്രതികരണവുമായി ഫോർഡ്


    കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് വാഹന വിപണിയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി ഫോർഡ് രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്ന് വർഷത്തിനകം യൂറോപ്പിലെ ഫോർഡിന്റെ വിവിധ സെന്ററുകളിൽ നിന്നായി 3,800 ജീവനക്കാരെയാണ് പിരിച്ചുവിടുക. സാമ്പത്തിക പ്രതിസന്ധിയും, ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ഉണ്ടായ മത്സരവുമാണ് പിരിച്ചുവിടൽ
    നടപടികളിലേക്ക് നയിച്ചതെന്ന് ഫോർഡ് വ്യക്തമാക്കി.

    ഇത്തവണ എൻജിനീയറിംഗ് മേഖലകളിൽ നിന്നുള്ളവർക്കായിരിക്കും തൊഴിൽ നഷ്ടമാകാൻ കൂടുതൽ സാധ്യതയെന്ന് ഫോർഡ് സൂചനകൾ നൽകിയിട്ടുണ്ട്. ജർമ്മനിയിൽ നിന്ന് 2,300 ജീവനക്കാരെയും, യുകെയിൽ നിന്ന് 1,300 ജീവനക്കാരെയും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 200 ജീവനക്കാരെയുമാണ് പിരിച്ചുവിടുക. എഞ്ചിനീയറിംഗ് മേഖലയ്ക്ക് പുറമേ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നും പിരിച്ചുവിടൽ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ഫോർഡ് നൽകുന്നുണ്ട്.

    2022- ലും ഫോർഡ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. യുഎസിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 3000- ത്തോളം ജീവനക്കാർക്കാണ് അക്കാലയളവിൽ തൊഴിൽ നഷ്ടമായത്. 2023- ന്റെ അവസാനത്തോടെ യൂറോപ്യൻ വിപണിയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിന് തുടക്കമിടാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്. 2035 ഓടെ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനാണ് കമ്പനിയുടെ നീക്കം.

    No comments

    Post Top Ad

    Post Bottom Ad