Header Ads

  • Breaking News

    തമിഴ് നാട്ടിൽ നിന്നും കർണ്ണാടകയിലേക്ക് പേപ്പർ ലോഡുമായി പോവുകയായിരുന്ന ലോറി മാഹിയിൽ മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്


    മാഹി : മാഹി ജെ എൻ ജി എച്ച് എസ് സ്കൂളിന് സമീപം ഇന്ന് രാവിലെ ആറര മണിയോടെയാണ് ലോറി മറിഞ്ഞത്.

    തമിഴ്നാട് പുകളൂരിൽ നിന്നും പേപ്പറുമായി കർണ്ണാടകയിലേക്ക് പോവുന്ന K A O1 A D 811 1 റജിസ്ട്രേഷൻ നമ്പർ ലോറിയാണ് മറിഞ്ഞത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് കുറയൂർ സ്വദേശി സേഖറി [46]നെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

    മാഹി ജെ എൻ ജി എച്ച് എസ് സ്ക്കൂളിന്റെ ഗേറ്റും , മതിലും , റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും അപകടത്തിൽ തകർന്നു.


    No comments

    Post Top Ad

    Post Bottom Ad