Header Ads

  • Breaking News

    പെട്രോളല്ല, കാറിലുണ്ടിയിരുന്നത് കുടിവെള്ളം; കണ്ണൂര്‍ അപകടത്തില്‍ പെട്രോള്‍ കുപ്പികള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ഫോറൻസിക് റിപ്പോർട്ട്




    കണ്ണൂർ :
    കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ അല്ലെന്ന് ബന്ധുക്കള്‍. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയില്‍ സൂക്ഷിച്ചിരുന്നതെന്ന് മരണപ്പെട്ട റീഷയുടെ അച്ഛന്‍ പറഞ്ഞു. അതേസമയം കാറില്‍നിന്ന് രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത ഫോറന്‍സിക് വിഭാഗവും തള്ളി.

    കാറില്‍ രണ്ട് കുപ്പി കുടിവെള്ളമുണ്ടായിരുന്നു. മകള്‍ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങള്‍ കരുതിയിരുന്നു. വേറെയൊന്നും കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റീഷയുടെ അച്ഛന്‍ കെ.കെ. വിശ്വനാഥന്‍ പറഞ്ഞത്. വഴിയില്‍ എത്ര പെട്രോള്‍ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോള്‍ കുപ്പിയില്‍ നിറച്ച് കാറില്‍ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കത്തിയ കാറിലെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഭാഗികമായി കത്തിയ കുപ്പിയില്‍ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഫൊറന്‍സിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. പരിശോധനാ ഫലം ലഭിക്കും മുമ്പ് രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന് ചില വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയല്ലെന്ന് ഫൊറന്‍സിക് അധികൃതര്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad