Header Ads

  • Breaking News

    കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ


    തളിപ്പറമ്പ്: തളിപ്പറമ്പിൽ 2.064 ഗ്രാം മാരക മ യക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദ് (24)നെയാണ് തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ചാണ് മുഹമ്മദ് റംഷീദ് പിടിയിലായത്.

    സ്കൂട്ടറിൽ ഇരിട്ടി ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് എം.ഡി.എം.എ കടത്തുന്നുണ്ടന്ന് 9" കണ്ണൂർ റൂറൽ ജില്ല ആൻഡി നർക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ യടിസ്ഥാനത്തിലാണ് സ്ക്വാഡ് കരിമ്പം ഇ. ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് പ്രതിയെ തടഞ്ഞുവെച്ചത്.

    തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ എ സ്.ഐമാരായ ഗോവിന്ദൻ, മനോജ് എന്നിവർ ചേർന്ന് പ്രതിയുടെ ദേഹപരിശോധന നടത്തി എം.ഡി.എം.എ കണ്ടെടുത്തു. പ്രതി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളും തളിപ്പറമ്പിൽ വിൽപന നടത്തുന്ന ആളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.


    No comments

    Post Top Ad

    Post Bottom Ad