Header Ads

  • Breaking News

    കെ സി, കെ എം സി ഓട്ടോ പാർക്കിങ് സ്ഥലം രേഖപ്പെടുത്തണം



    കണ്ണൂർ:-കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പാർക്ക് ചെയ്യുന്നതിനായി കെ സി, കെ എം സി നമ്പർ അനുവദിച്ച ഓട്ടോറിക്ഷകൾ ഫിറ്റ്നസിനു മുമ്പായി ആർ ടി ഓഫീസുമായി ബന്ധപ്പെട്ട് പെർമിറ്റിൽ പാർക്കിങ് സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അത് രേഖപ്പെടുത്തി വാങ്ങേണ്ടതാണെന്ന് ആർ ടി ഒ അറിയിച്ചു.

    സ്ത്രീകൾക്കായി അനുവദിച്ച പെർമിറ്റുള്ള ഓട്ടോറിക്ഷകൾ നീല നിറത്തിലും പത്ത് സെന്റീമീറ്റർ വീതിയിൽ വെള്ള ബോർഡർ ഉള്ളതുമായിരിക്കണം. കൂടാതെ വനിതാ ഓട്ടോ എന്ന് മലയാളത്തിലും ലേഡി ഓട്ടോ എന്ന് ഇംഗ്ലീഷിലും മുന്നിലും പിന്നിലും രേഖപ്പെടുത്തണം.
    സി എൻ ജി/എൽ എൻ ജി ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ ഹുഡിന് ഗോൾഡൻ യെല്ലോ നിറവും ബാക്കി വരുന്ന ഭാഗത്തിന് ഇക്കോ ഗ്രീൻ നിറവും നിയമത്തിൽ പറഞ്ഞ പ്രകാരം അടിച്ചിരിക്കണം.

    2685 വരെയുള്ള കെ സി, കെ എം സി നമ്പറുള്ള ഓട്ടോറിക്ഷകൾ നിർബന്ധമായും 40 സെ.മീ മഞ്ഞക്കളർ നിലവിലുള്ള ഭാഗത്തു നിന്നും താഴോട്ട് അടിച്ചിരിക്കണം.
    ഫിറ്റ്നസിന് ഹാജരാക്കുന്ന വണ്ടികൾ നിർബന്ധമായും മുൻഭാഗത്തും ഇടതുവശത്തും സൈഡിൽ നമ്പറിന് താഴെയും പാർക്കിങ് സ്ഥലം എഴുതിയിരിക്കണം.

    ഉൾഭാഗത്ത് വാഹന ഉടമയുടെ പേരും മിനിമം ചാർജും കിലോമീറ്റർ കണക്കും എഴുതിയിരിക്കണം. തിങ്കളാഴ്ച മുതൽ ഫിറ്റ്നസിന് വരുന്ന വാഹനങ്ങൾ ഈ കാര്യങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. സംശയ നിവാരണത്തിനായി കണ്ണൂർ ആർ ടി ഒയുടെ 0497 2700566 നമ്പറിൽ ബന്ധപ്പെടുക.

    No comments

    Post Top Ad

    Post Bottom Ad