Header Ads

  • Breaking News

    എസ്എസ്എൽസി മോഡൽ പരീക്ഷകളിൽ മാറ്റം.



    തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷകളിൽ മാറ്റം വരുത്തി.

    ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.

    ഈ സാഹചര്യത്തിൽ ഫെബ്രുവരി 28ന് രാവിലെ 9.45മുതൽ 12.30 വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ഇംഗ്ലീഷ് (Second language) പരീക്ഷയും അന്നേ ദിവസം തന്നെ 2.00 pm മുതൽ 3.45 pm വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ഹിന്ദി/ജനറൽനോളജ് (Third language) പരീക്ഷയും ഇതേ സമയക്രമത്തിൽ മാർച്ച്‌ 4ന് ശനിയാഴ്ചയിലേക്ക് മാറ്റി. 27മുതലാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആരംഭിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad