ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കും, സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകുമെന്ന് സൂചന
Type Here to Get Search Results !

ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കും, സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകുമെന്ന് സൂചന


തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിൽ മുൻ‌തൂക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകുമെന്ന് സൂചന. സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികൾ തുടരും. (എന്നാൽ ക്ഷേമ പെൻഷനുകളിൽ ഉപ്പേടെ വർധനവ് ഉണ്ടാകില്ല.

ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികൾ ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും. അതേസമയം കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ല. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉൾപ്പെടെ വിഹിതം കുറച്ചു. സഹകരണ മേഖലയിലേക്ക് കേന്ദ്രസർക്കാർ കടന്നുകയറുന്നു. എയിംസിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ മേഖലയിലും കേരളത്തിന് പരിഗണന കിട്ടിയില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad