Header Ads

  • Breaking News

    മണത്തണ അത്തിക്കണ്ടം ഭക്ഷ്യ വിഷ ബാധ: കാരണം ഷിഗല്ലയും നോറോ വൈറസ്സും





    പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറൊ വൈറസുമാണെന്ന് കണ്ടെത്തി.വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ചൊവ്വാഴ്ച ലഭിച്ചത്.

    കൂടുതലാളുകളിൽ നിന്നും എല്ലാവരുടെയും ഫലം ലഭ്യമായിട്ടില്ല.ഷിഗല്ല സാമ്പിളുകൾ ശേഖരിച്ചിരുന്നുവെങ്കിലും ബാക്ടീരിയയെപോലെ പകർച്ചവ്യാധിക്ക് കാരണമാവുന്ന ഒന്നാണ് നോറോ വൈറസും.അത്തിക്കണ്ടം ക്ഷേത്ര ഉൽസവത്തിൽ പങ്കെടുത്തവർക്കാണ് രോഗബാധയുണ്ടായത്. മുതിർന്നവരും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിൽസ തേടിയത്. ഷിഗെല്ല, നോറൊ വൈറസുകളുടെ സാനിധ്യം പ്രദേശത്ത് എങ്ങിനെ വന്നുവെന്നറിയാൻ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.



    No comments

    Post Top Ad

    Post Bottom Ad