Header Ads

  • Breaking News

    കൊല്ലം തഴവയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരി മരിച്ചു





     ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ തഴവയിലാണ് സംഭവം. തഴവ ആദിനാട് തെക്ക് കണ്ടനാട്ട് ( വെളിയിൽ തെക്കതിൽ ) വീട്ടിൽ അജ്മൽഷാ – ഷഹന ദമ്പതികളുടെ ഏക മകൾ ഇനായ മറിയം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


    No comments

    Post Top Ad

    Post Bottom Ad