Header Ads

  • Breaking News

    കണ്ണൂരിൽ എട്ടാം ക്ലാസ്സുകാരി ജീവനൊടുക്കിയത് അദ്ധ്യാപിക ശകാരിച്ചതിൽ മനം നൊന്ത് ;അദ്ധ്യാപിക ക്കെതിരെ അന്വേഷണം ആരംഭിച്ചു





    കണ്ണൂർ :പെരളശ്ശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ ജീവനൊടുക്കിയത് അദ്ധ്യാപിക ശകാരിച്ചതിനെ തുടർന്ന് .സ്‌കൂളിലെ ചുമരിൽ മഷിയാക്കിയതിന് ടീച്ചർ ശകാരിച്ചിരുന്നു ,എന്നാൽ അറിയാതെ സംഭവിച്ചതാണെന്ന് റിയ പറഞ്ഞിട്ടും ,ടീച്ചർ അതൊന്നും സമ്മതിക്കാതെ രക്ഷിതാക്കളെ കൊണ്ടുവന്നാൽ മാത്രമേ ക്ലാസ്സിൽ കയറ്റൂ എന്ന് പറഞ്ഞു .ഇതിൽ മനം നൊന്ത റിയ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു .

    സഹപാഠിയുടെയും ,ടീച്ചറുടെയും പേരുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട് .ടീച്ചർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു .


    No comments

    Post Top Ad

    Post Bottom Ad