Header Ads

  • Breaking News

    'ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന്റെ സര്‍വനാശം': പിണറായി വിജയന്‍





    കോട്ടയം: ബിജെപി വിനാശകരമായ ശക്തിയായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഒരവസരം കൂടി ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്ത് സര്‍വ്വനാശമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം വാഴൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ സംസ്ഥാന അടിസ്ഥാനത്തിൽ കൂട്ടുകെട്ടുകൾ രൂപപ്പെടണം.രാജ്യത്താകെ ഒരു മുന്നണി എന്ന നിലയ്ക്ക് ഉയർന്ന വരാൻ സാധ്യതയില്ല.രാജ്യത്ത് പ്രാദേശിക കക്ഷികൾക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളുണ്ട്. നേരത്തെ ഇവർ ബിജെപിക്ക് ഒപ്പം ചേരുന്ന സ്ഥിതിയായിരുന്നു. പക്ഷേ ഇപ്പോൾ അവർ ബിജെപിക്കൊപ്പം അല്ല. അവരെ എല്ലാവരെയും സംസ്ഥാന അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയാണ് ഇനി വേണ്ടത്.ആ കക്ഷികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരായ ഒരു കൂട്ടുകെട്ട് സംസ്ഥാന അടിസ്ഥാനത്തിൽ ഉണ്ടാകണമെന്നും പിണറായി അഭിപ്രായപ്പെട്ടു.


    No comments

    Post Top Ad

    Post Bottom Ad