Header Ads

  • Breaking News

    അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച – ലക്ഷങ്ങളുടെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു



    ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവിൽ രണ്ടു വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച. രണ്ട് വീടുകളിൽ നിന്നുമായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും അരലക്ഷത്തിലേറെ പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇല്ലിക്കൽ ജോസ്, കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളിലും വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇല്ലിക്കൽ ജോസിന്റെ വീട്ടിൽ നിന്നും 13 പവനും 12500 രൂപയും ആണ് മോഷ്ടിച്ചത്.

    No comments

    Post Top Ad

    Post Bottom Ad