Header Ads

  • Breaking News

    ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു


    കണ്ണൂർ : ഫെബ്രുവരി 27ന് ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളി സംഘടനകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ വേതന വര്‍ധനവ് സംബന്ധിച്ച് റീജിയണല്‍ ജോയിന്റ്‌ലേബര്‍ കമ്മീഷണര്‍ ആര്‍ പ്രമോദിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. തൊഴിലാളികള്‍ക്ക് പ്രതിമാസം 650 രൂപ വര്‍ധനവ് വരുത്തുവാന്‍ ധാരണയായി. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, തൊഴിലുടമ പ്രതിനിധിയായി ടി വി ജയദേവന്‍, എം അനില്‍, കെ വി രാമചന്ദ്രന്‍, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് അറക്കല്‍ ബാലന്‍, എ പ്രേമരാജന്‍, വി കെ ബാബുരാജ് (സി ഐ ടി യു), എം വേണുഗോപാല്‍ (ബി എം എസ്), രജൂല്‍ദാസ്(ഐ എന്‍ടി യു സി ) എന്നിവരും പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad