Header Ads

  • Breaking News

    വെന്തുരുകുകയാണ് കണ്ണൂർ: സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ



    കണ്ണൂർ : ചൂട് കാരണം പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് നിലവിൽ. വെന്തുരുകുകയാണ് കണ്ണൂർ ജില്ല. സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. ഫെബ്രുവരിയിൽ മൂന്ന് ദിവസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇതാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകളാണിത്.

    13-ന് ഇരിക്കൂറിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 40.6 ഡിഗ്രി സെൽഷ്യസ്. കണ്ണൂർ വിമാനത്താവളത്തിൽ ഇതേദിവസവും 10-നും 40.3 ആയിരുന്നു. നാലിന് 40.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ബുധനാഴ്ച ആറളം, അയ്യൻകുന്ന്, ചെമ്പേരി, ഇരിക്കൂർ എന്നിവിടങ്ങളിൽ 39-ന് മുകളിലും കണ്ണൂർ വിമാനത്താവളത്തിൽ 39.9 ഡിഗ്രി സെൽഷ്യസുമായിരുന്നു. വ്യാഴാഴ്ച അയ്യൻകുന്ന്, ചെമ്പേരി, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലും 39-ന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കണ്ണൂർ നഗരത്തിൽ ചൂട് കുറവാണ്.

    ഇതുവരെ 38 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് പോയിട്ടില്ല. ബുധനാഴ്ച 34.6 ഡിഗ്രി സെൽഷ്യസായിരുന്നു. കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കാണിത്.

    No comments

    Post Top Ad

    Post Bottom Ad