Header Ads

  • Breaking News

    നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



    ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയെന്നും ഐസിയുവിലാണെങ്കിലും  ആരോഗ്യനില തൃപ്‍തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

    മിമിക്രിയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് കോട്ടയം നസീര്‍. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിക്കുന്നതും കോട്ടയം നസീറാണ്.  ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേയനാണ്.

    No comments

    Post Top Ad

    Post Bottom Ad