Header Ads

  • Breaking News

    വ്യാപാരി മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി



    തളിപ്പറമ്പ്: വ്യാപാരി മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ .എസ് റിയാസ് പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു. വി. താജുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ. അയൂബ്,എം.എ. മുനീർ,പി. സിദ്ദിക്ക്,കെ.മുസ്തഫ,മുഹമ്മെദ് കുഞ്ഞി കൊടിയിൽ, സി.പി.ഷൌക്കത്തലി,കെ.വി.ഇബ്രാഹിം,മുഹ് കുട്ടി,ശിഹാബ്,മുഹമ്മദ്‌ ഷാഫി എന്നിവർ സംസാരിച്ചു.

    തളിപ്പറമ്പ് മെയിൻ റോഡിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗോദയിലെയും മെയിൻ റോഡിലേയും ചുമട്ടുതൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായത്. ഈ സമയം ഇതുവഴി കടന്നു പോവുകയായിരുന്ന വ്യാപാരി ഇസഹാക്കിനെ സംഘം വളഞ്ഞാക്രമിക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad