Header Ads

  • Breaking News

    പുതിയ ബസ്റ്റാൻഡിൽ ബസ് തൊഴിലാളികൾക്ക് ജൈവ അജൈവ മാലിന്യങ്ങളുടെ നിക്ഷേപത്തിന് സൗകര്യമൊരുക്കി തലശ്ശേരി നഗരസഭ




    തലശ്ശേരി: ഏകദേശം 400 ഓളം ബസ്സുകൾ ദിവസേന സർവീസ് നടത്തുന്ന പുതിയ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ അലക്ഷ്യമായി മാലിന്യ നിക്ഷേപിക്കുന്നതിന് പരിഹാരം കാണുന്നതിനായി ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ബസ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ചെയർപേഴ്സന്റെ ചേമ്പറിൽ നടത്തിയ ചർച്ചയെ തുടർന്ന് ബസ് ഓണേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ ബസ് തൊഴിലാളികളുടെ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാനായി ബസ്റ്റാന്റിന്റെ കിഴക്കുവശത്ത് ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കുന്നതിന് സ്വച്ഛതാ കാ ദോ രംഗ് ബിന്നുകളും, ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാൻ ബോട്ടിൽ ബൂത്തുകളും, ബസ് ടിക്കറ്റ് മാലിന്യം നിക്ഷേപിക്കാനായി പ്രത്യേകം ബിന്നുകളും സ്ഥാപിച്ച് ബസ്റ്റാന്റിനകത്ത് വർഷങ്ങളായി തുടർന്നുവന്നിരുന്ന അലക്ഷ്യമായ മാലിന്യനിക്ഷേപത്തിന് പരിഹാരമുണ്ടാക്കി

    ബസ് തൊഴിലാളികൾക്ക് ബസ്റ്റാൻഡ് പരിസരം ശുചിത്വത്തോടെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും, ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം കളറുകളുള്ള ബിന്നുകളിൽ നിക്ഷേപിക്കേണ്ട വിധത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജമുനറാണി നിർവഹിച്ചു.

    ഹെൽത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ സാഹിറ, വാർഡ് കൗൺസിലർ തപസു, ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ക്ലീൻ തലശ്ശേരി പ്രദീപ്, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ബസ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ബസ് തൊഴിലാളികൾ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad