Header Ads

  • Breaking News

    കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ മത്സരം 17 മുതൽ



    തലശ്ശേരി: കണ്ണൂർ ജില്ലാ ഫുട്ബാൾ അസോസിയേഷൻ ആദ്യമായി നടപ്പിലാക്കുന്ന ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ലീഗ് മത്സരങ്ങൾ 17 മുതൽ മാർച്ച് 16 വരെ28 ദിവസങ്ങളിലായി തലശ്ശേരിയിൽ നടക്കും.

    ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യർ സ്റ്റേഡിയത്തിൽ ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും തലശേരി റോവേഴ്സ് ഫുട്ബാൾ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഫുട്ബാൾ മാമാങ്കത്തിന് വേദിയാകുന്നത്.

    പയ്യന്നൂർ കോളേജ്, കണ്ണൂർ എസ്.എൻ കോളേജ്, ജില്ലാ പൊലീസ് ടീം, ബ്രദേർസ് ക്ലബ്ബ് , മയ്യിൽ യങ്ങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബ്, ജിംഖാന ഫുട്ബാൾ ക്ലബ്ബ് തുടങ്ങിയ എട്ട് ടീമുകളാണ് 28 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരക്കുന്നത്.

    17 ന് വൈകിട്ട് 4ന് നഗരസഭ ചെയർപേഴ്സൺ ജമുന റാണി ഉദ്ഘാടനം ചെയ്യും. സബ്ബ് കളക്ടർ സന്ദീപ് കുമാർ മുഖ്യാതിഥിയായിരിക്കും. മീഡിയ ചെയർമാൻ കെ.വി ഗോകുൽ ദാസ് , വി.എം ബാബു, പി. മുഹമ്മദ് സുഹൈൽ, അനിൽ ഇടത്തിൽ ,സി.എ അബൂബക്കർ, കെ.എം.എസ് ബാബു, പി. ഹനീഫ, കെ. സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad