Header Ads

  • Breaking News

    കമ്പില്‍ സ്വദേശി മൂവാറ്റുപുഴയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു




    കമ്പില്‍: കമ്പില്‍ സ്വദേശിയായ തൊഴിലാളി മൂവാറ്റുപുഴയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. കമ്പില്‍ സ്വദേശി ബൈജു(42) ആണ് ഇന്റീരിയര്‍ നിര്‍മാണത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരണപ്പെട്ടത്. മൂവാറ്റുപുഴ 130ം കവലയിലെ കാന്റണ്‍മാളില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മുകള്‍ നിലയിലെ ജോലിക്കിടെ കോണിപ്പടിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ആശാരിപ്പണി ചെയ്യുന്ന ബൈജു കണ്ണപുരത്ത് വിവാഹം കഴിച്ച് അവിടെയാണ് താമസിക്കുന്നത്

    No comments

    Post Top Ad

    Post Bottom Ad