Header Ads

  • Breaking News

    വൃക്കരോഗികൾക്ക് ആശ്വാസമേകാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രയോജനം ലഭിക്കാതെ രോഗികൾ

    കണ്ണൂർ: വൃക്കരോഗികൾക്ക് ആശ്വാസമേകാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രയോജനം ലഭിക്കാതെ രോഗികൾ. പദ്ധതി തയാറാക്കുന്നതിനും നിർവഹണത്തിനും ചുമതലയുള്ള ഡോക്ർമാരുടെ നിസ്സഹകരണമാണ് ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാവുമായിരുന്ന പദ്ധതി പ്ലാൻ കാരണമെന്ന് കിഡ്നി കെയർ കേരള യോഗം ആരോപിച്ചു.

    ഡയാലിസിസ് ചെയ്യുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രതിമാസം പരമാവധി 4000 രൂപ ധനസഹായം നൽകാനും മാരക രോഗങ്ങൾക്ക് മരുന്നു നൽകാനുമുള്ള വ്യവസ്ഥകൾ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സർക്കാർ ഉത്തരവിലുണ്ട്. എം.വി.ഗോവിന്ദൻ തദ്ദേശമന്ത്രിയായിരിക്കെ പുറപ്പെടുവിച്ച ഉത്തരവിന്റെ ഗുണം അഞ്ചു വർഷക്കാലം രോഗികൾക്ക്
    ലഭിക്കുമെന്നായിരുന്നു
    പ്രതീക്ഷിച്ചിരുന്നത്.

    എന്നാൽ പദ്ധതി തയാറാക്കുന്നതിലും നിർവഹണത്തിലും അതത് തദ്ദേശ സ്ഥാപന പരിധിയിൽ ചുമതലയുള്ള മെഡിക്കൽ ഓഫീസർമാർ താൽപര്യം പ്രകടിപ്പിക്കാതായതോടെ തുക വിനിയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

    വരും വർഷത്തേക്കുള്ള പദ്ധതി തയാറാക്കുന്ന പ്രവൃത്തി തദ്ദേശസ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ വൃക്ക രോഗികൾക്കുള്ള സഹായ പദ്ധതി കൂടി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷർക്കും കിഡ്നി കെയർ കേരള ചെയർമാൻ പി.പി.കൃഷ്ണൻ കത്തു നൽകിയിരുന്നു. എന്നാൽ മെഡിക്കൽ ഓഫിസർമാർ സഹകരിക്കുന്നില്ലെന്ന മറുപടിയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അന്വേഷിക്കുമ്പോൾ ലഭിക്കുന്നതെന്നും കിഡ്നി കെയർ കേരള ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad