Header Ads

  • Breaking News

    പ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത്- കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് വെട്ടിക്കുറച്ചു



    കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാന സർവീസ് വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. തീരുമാനം പ്രവാസികൾക്ക് വലിയ പ്രതിസന്ധി സൃഷടിച്ചിരിക്കുകയാണ്. ആഴ്ചയിൽ 2 വിമാന സർവീസുകളാണ് കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് ഉണ്ടായിരുന്നത്. ഇനി മുതൽ ഇത് ഒരെണ്ണം മാത്രമേ ഉണ്ടാകൂ. ജനുവരി 13 മുതൽ വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും സർവീസ് ഉണ്ടായിരിക്കുക.

    അതേസമയം, സർവീസ് വെട്ടിക്കുറച്ചതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ 5 സർവീസ് തുടരുമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad