കണ്ണൂരിലെ റെയിൽവേ ഭൂമി സ്വകാര്യവൽക്കരണം; കോർപ്പറേഷൻ കൗൺസിലർമാരുടെ പ്രതിഷേധ മാർച്ച് നാളെ
Type Here to Get Search Results !

കണ്ണൂരിലെ റെയിൽവേ ഭൂമി സ്വകാര്യവൽക്കരണം; കോർപ്പറേഷൻ കൗൺസിലർമാരുടെ പ്രതിഷേധ മാർച്ച് നാളെകണ്ണൂർ: റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമി സ്വകാര്യവൽക്കരിക്കുന്ന റെയിൽവേയുടെ നടപടികൾക്കെതിരെ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാർ നാളെ  (ചൊവ്വ) രാവിലെ 10 മണിക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രതിഷേധയോഗം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.എം.പിമാരായ ഡോ. വി ശിവദാസൻ,പി സന്തോഷ് കുമാർ എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി,കെ.വി സുമേഷ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad