Header Ads

  • Breaking News

    യഥാർത്ഥ പേരും,വിലാസവും മറച്ച് വെച്ച് വ്യാജരേഖകൾ ചമച്ച് പാസ്പോര്ട്ട് സമ്പാദിച്ച പഴയങ്ങാടി സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു .





     പയ്യന്നൂർ :2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് .പഴയങ്ങാടി മാടായി വേങ്ങരയിലെ താഹിറ മൻസിൽ 

     മുഹമ്മദ് ഫാറൂഖ് (54 )യഥാർത്ഥ പേരും വിലാസവും മറച്ച് വെച്ച് വ്യാജരേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോര്ട്ട് ഓഫീസിൽ നിന്നും കൊല്ലത്തെ ഷക്കീല മൻസിൽ ഫാറൂഖ് എന്ന പേരിൽ ഇന്ത്യൻ പാസ്പോര്ട്ട് സ്വന്തമാക്കി.

    2011 ൽ സർക്കാറിനെയും,അധികാരികളെയും വഞ്ചിച്ചു എന്ന പേരിൽ ഫാറൂഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.വ്യാജ പാസ്സ്പോർട്ടിന് വേണ്ടി ഫാറൂഖ് റേഷൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് ,സ്‌കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ വ്യാജമായി നിർമ്മിച്ചിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വഞ്ചനാകുറ്റത്തിനും,വ്യാജരേഖ ഉണ്ടാക്കിയതിനും പ്രതിക്ക് ഒരു വര്ഷം തടവും,17000 രൂപ പിഴയും പയ്യന്നൂർ കോടതി ശിക്ഷ വിധിച്ചു.ഫാറൂഖിന് പാസ്പോര്ട്ട് സമ്പാദിക്കാൻ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥനെതിരെ വാറന്റും,കേസും കോടതി വിധിച്ചു .

    No comments

    Post Top Ad

    Post Bottom Ad