Header Ads

  • Breaking News

    അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

    എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ ചേലോറ സോണൽ, തലശ്ശേരി ഐ സി ഡി എസ്, കണ്ണൂർ അർബൻ ഐസിഡിഎസ് പരിധികളിൽ അങ്കണവാടികളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

    അപേക്ഷകർ അതത് സോണലുകളിലോ നഗരസഭയിലോ സ്ഥിരതാമസക്കാരാകണം. പ്രായപരിധി 18നും 46നും ഇടയിൽ. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമാകണം.

    എടക്കാട് അഡീഷണൽ, കണ്ണൂർ അർബൻ ഐസിഡിഎസുകളിലെ അപേക്ഷകൾ ജനുവരി 16നും തലശ്ശേരി ഐ സി ഡി എസ് പരിധിയിലെ അപേക്ഷ 31നും വൈകിട്ട് അഞ്ചിനകം ലഭിക്കണം. കണ്ണൂർ അർബൻ പരിധിയിലെ അപേക്ഷകൾ കണ്ണൂർ അർബൻ ഐസിഡിഎസ് ഓഫീസിലും ചേലോറ സോണിലെ എടക്കാട് അഡീഷണൽ ഐ സി ഡി എസ് ഓഫീസിലും അപേക്ഷിക്കണം.

    തലശ്ശേരിയിലെ മാതൃകഫോറം തലശ്ശേരി ഐസിഡിഎസ് ഓഫീസ്, നഗരസഭ, പഴയ ബസ്റ്റാന്റിലെ ടി ബി കോപ്ലക്‌സ് ഒന്നാംനിലയിൽ ഇ മിത്രം ജനസേവന കേന്ദ്രം എന്നിവിടങ്ങളിൽ ലഭിക്കും.

    ഫോൺ: 04972852100 (എടക്കാട്), 04902344488 (തലശ്ശേരി), 04972708150 (കണ്ണൂർ അർബൻ).


    No comments

    Post Top Ad

    Post Bottom Ad