Header Ads

  • Breaking News

    ഗുമ്മട്ടിക്കട കത്തി നശിച്ചു.



    തൃശ്ശിലേരി: തൃശ്ശിലേരി മുള്ളന്‍കൊല്ലി തുണ്ടുവിളയില്‍ ജോസഫിന്റെ കുമ്മട്ടിക്കട പൂര്‍ണ്ണമായും കത്തി നശിച്ചു.എടയൂര്‍കുന്ന് സ്‌കൂളിന് സമീപമാണ് സംഭവം ഇന്ന് രാവിലെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കട കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമൊഴിച്ചു തീ കെടുത്തിയെങ്കിലും സാധന സാമഗ്രികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മുന്‍പ് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുള്ള ജോസഫിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഈ കട . ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ജോസഫ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

    No comments

    Post Top Ad

    Post Bottom Ad