ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
Type Here to Get Search Results !

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവച്ചിരിക്കുന്നത്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇക്കുറി തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.

എന്നാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലാത്തത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad