Header Ads

  • Breaking News

    തടവുകാരനിൽ നിന്നും ബ്രൗൺഷുഗർ പിടികൂടി



    തലശേരി: കേസിൽകോടതിയിൽ നിന്നും ജയിലിലെത്തിച്ച പ്രതിയിൽ നിന്നും ലഹരിമരുന്ന് പോലീസ് പിടികൂടി .കഞ്ചാവു കേസിൽ കോടതിയിൽ ഹാജരാക്കി തിരിച്ച് തലശേരി സ്പെഷ്യൽ സബ്ജയിലിലെത്തിച്ച കൊളച്ചേരി സ്വദേശി ആമി നാസിൽ പി.കെ.മുനവർ ഹൈറൂസിനെ (28)യാണ് ബ്രൗൺഷുഗറുമായി പിടികൂടിയത്.രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ച 640 മില്ലിഗ്രാം ബ്രൗൺഷുഗർ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു.എസ്.ഐ.ഷെമിമോളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

    No comments

    Post Top Ad

    Post Bottom Ad