Header Ads

  • Breaking News

    ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ ഇന്ന് 26 കടകള്‍ പൂട്ടിച്ചു



    ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്ന് 26 കടകള്‍ പൂട്ടിച്ചു. 440 കടകളിലാണ് പരിശോധന നടന്നത്. 115 കടകൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നാല് ദിവസത്തെ പരിശോധനയിൽ അടച്ചു പുട്ടിയ 139 സ്ഥാപനങ്ങളിൽ പകുതിയിലധികവും ലൈസൻസ് ഇല്ലാത്തവയാണ്.

    ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിമിതികളും പരിശോധനകൾ കാര്യക്ഷമമായി മുന്നോട്ട്കൊണ്ടുപോകുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് രണ്ട് പേർ. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ കണ്ടെത്തൽ. നാല് ദിവസത്തെ പരിശോധനയിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിച്ച 75 കടകളാണ് അടച്ചുപൂട്ടിയത്. വ്യാപക പരിശോധന നടക്കുമ്പോഴും നിലവിലെ നിയമങ്ങൾ അപര്യാപ്തമാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ സമ്മതിക്കുന്നു.

    ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വേണ്ടത്ര ആളില്ലാത്തതും പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നു. പത്ത് പഞ്ചായത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫീസർ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മതിയായ വാഹനവും ആൾബലവും ഇല്ലാത്തതാണ് വകുപ്പ് നേരിടുന്ന പ്രധാനവെല്ലുവിളി

    No comments

    Post Top Ad

    Post Bottom Ad