Header Ads

  • Breaking News

    അന്യ സംസ്ഥാനങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം



    തമിഴ്നാട്ടില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് അതിര്‍ത്തികളിലെ ട്രാന്‍സിറ്റ് ചെക്ക് പോസ്റ്റുകളില്‍ താല്‍ക്കാലിക അനുമതി നല്‍കാറാണ് പതിവ്.ഇതിനായി വാഹനങ്ങളുടെ നമ്പർ രജിസ്റ്റര്‍ ചെയ്ത് ഫീസ് ഈടാക്കുന്നുണ്ട്. ഈ പെര്‍മിറ്റിന് വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും ഫീസ് അടയ്ക്കാമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

    ഇതേത്തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ താത്കാലിക ക്ലിയറന്‍സ് കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം കോയമ്പത്തൂർ വഴി കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനയാത്രികര്‍ക്ക് ഫീസ് അടച്ച്‌ വെബ്സൈറ്റ് വഴി അപേക്ഷിച്ചാലും അനുമതി ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
    കഴിഞ്ഞ ദിവസം രാത്രി കെ.ജി. ചാവടി ഭാഗത്തെ ചെക്ക് പോസ്റ്റില്‍ നേരിട്ട് എത്തി താത്കാലിക പെര്‍മിറ്റിന് അപേക്ഷിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കോയമ്പത്തൂരിലേക്കു തിരിച്ചു പോയി.

    No comments

    Post Top Ad

    Post Bottom Ad