Header Ads

  • Breaking News

    നടൻ ജി കെ പിള്ള അന്തരിച്ചു


    സിനിമാ സീരിയൽ നടൻ ജികെ പിള്ള അന്തരിച്ചു.97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 325 ഓളം സിനിമകളിൽ അഭിനയിച്ചു.

    1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യ ചിത്രം.”അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

    കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം. 

    പി ഭാസ്കരന്‍റെ നായര് പിടിച്ച പുലിവാൽ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചു. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു.2011-ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചു. 

    പ്രധാന ചിത്രങ്ങള്‍:കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്‍, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍. 

    ഭാര്യ ഉത്പലാക്ഷിയമ്മ 2011-ല്‍ മരിച്ചു. ആറു മക്കളുണ്ട്. കെ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍. 


    No comments

    Post Top Ad

    Post Bottom Ad