Header Ads

  • Breaking News

    കണ്ണൂരിൽ എയ്ഡ്‌സ് ദിനാചരണവും സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

    കണ്ണൂർ; ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്‌സ് ദിനാചരണവും സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. എയ്ഡ്സ് നിർമാർജന രംഗത്തു മികച്ച ഇടപെടൽ നടത്തിയ ജീവോദയ റിഹാബിലിറ്റേഷൻ സെന്റർ മേലേചൊവ്വക്കു വേണ്ടി ഫാദർ സണ്ണി തോട്ടപ്പള്ളി, ചോല കണ്ണൂരിന് വേണ്ടി പ്രസിഡന്റ്‌ വി പി മുനീറ, രക്ഷാധികാരി പി എം സാജിദ് എന്നിവർ ചേർന്ന് ഉപഹാരം
    ഏറ്റുവാങ്ങി. രക്‌തദാന ബോധവൽക്കരണ ക്ലാസ്സ് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ കെബി ഷഹീദയും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സ് ഫാദർ സണ്ണി തോട്ടപ്പള്ളിയും നയിച്ചു. ബി ഡി കെ സംസ്ഥാന ട്രഷറർ ബിജോയ് ബാലകൃഷ്ണൻ ബിഡികെയും ക്യാമ്പസും എന്ന വിഷയത്തിൽ സംസാരിച്ചു. ശ്രീചന്ദ് ആശുപത്രി സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, ചോല രക്ഷാധികാരി പി.എം സാജിദ്, ബി ഡി കെ സംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കൽ, ഡോ ഷാഹുൽ ഹമീദ്, സെക്രട്ടറി ഉണ്ണി പുത്തൂർ, റെഡ് ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്‌ കെ ജി ബാബു, എൻ എഫ് പി ആർ സംസ്ഥാന സെക്രട്ടറി ചിറക്കൽ ബുഷറ, ബി ഡി കെ ജില്ലാ പ്രസിഡന്റ്‌ വി പി സജിത്ത് സംസാരിച്ചു. ബി ഡി കെ ജില്ലാ സെക്രട്ടറി സമീർ മുതുകുറ്റി സ്വാഗതവും കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ എസ് ബി പ്രസാദ് നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പും നടന്നു.

    No comments

    Post Top Ad

    Post Bottom Ad