മധ്യവയസ്ക്കൻ മാടായിപ്പാറയിൽ തൂങ്ങി മരിച്ചു
പഴയങ്ങാടി: കണ്ണോം അഞ്ചുതെങ്ങ് ഐവർ പരദേവതദേവസ്ഥാനത്ത് സമീപമള്ള കുമ്മൻ പത്മനാഭൻ 60 നെയാണ് മാടായിപ്പാറ പഴയ വാട്ടർ ടാങ്കിന് സമീപുള്ള സ്ഥലത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഇദ്ദേഹത്തേ കാണാനില്ലെന്ന് കാണിച്ച് പഴയങ്ങാടി പോലിസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് കാൽനടയാത്രക്കാരാണ് കതദേഹം കണ്ടത്.തുടർന്ന് പഴയങ്ങാടി പോലിസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പഴയങ്ങാടി പോലിസ് സ്ഥലത്ത് എത്ത് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം കണ്ണോം സമുദായ ശ്മശാനത്തിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: സനൂപ്., ദൃശ്യ .സഹോദരങ്ങൾ: കുമാരൻ, ജനാർദ്ധനൻ, മാധവി, പരേതരായ ദേവകി. അച്ചുതൻ.
No comments
Post a Comment