Header Ads

  • Breaking News

    പച്ചക്കറിക്ക് പൊള്ളുന്ന വില,ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

    തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയർ 50 രൂപയിൽ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയിൽ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ൽ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയിൽ നിന്ന് 90 രൂപയായി ഉയർന്നു.

    വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വർധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്‌റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ൽ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.

    അതേ സമയം വിലക്കയറ്റം നേരിടാൻ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. വിലവർധന നേരിടാനുള്ള നടപടികൾ സപ്ലൈകോയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad