Header Ads

  • Breaking News

    മാഹി മദ്യ ശേഖരവുമായി വില്പനക്കാരൻ അറസ്റ്റിൽ

    കണ്ണൂർ. വില്പനക്കായി കൊണ്ടു പോകുകയായിരുന്ന മാഹി മദ്യ ശേഖരവുമായി മധ്യവയ്സകൻ പിടിയിൽ. മുഴപ്പിലങ്ങാട് സ്വദേശി പടന്നക്കണ്ടി കൃഷ്ണനെ (53) യാണ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ പി.ടി.യേശുദാസനും സംഘവും അറസ്റ്റു ചെയ്തത്. ക്രിസ്തുമസ് –പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുഴപ്പിലങ്ങാട് മഠത്തിന് സമീപം വെച്ച് 23 കുപ്പി പുതുച്ചേരി മദ്യവുമായി പ്രതി പിടിയിലായത്. മുഴപ്പിലങ്ങാട് മഠം , കുളം ബസാർ ഭാഗങ്ങളിൽ മദ്യവിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ജോർജ്ജ് ഫെർണാണ്ടസ് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്കെ. എം. ദീപക്, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. സുജിത്ത് , എഫ്. പി. പ്രദീപ് ,സീനിയർ ഗ്രേഡ് ഡ്രൈവർ കെ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad