Header Ads

  • Breaking News

    വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത; സർക്കാരുമായി ചർച്ചയെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍

    കോഴിക്കോട്: വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത . വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. 

    വഖഫ് പവിത്രമായ മുതൽ ആണ്. അത് ഉൾക്കൊണ്ടാവണം പ്രവർത്തിക്കേണ്ടത്. ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. ഈ വിഷയം മുഖ്യമന്ത്രി താനുമായി സംസാരിച്ചു. മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചർച്ച ചെയ്യാം എന്നും പറഞ്ഞു. ചർച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കും. പരിഹാരം ആയില്ല എങ്കിൽ പ്രതിഷേധിക്കേണ്ടിവരും. അതിന് സമസ്ത മുന്നിൽ ഉണ്ടാകും. 

    വഖഫ് നിയമനത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ല. പള്ളിയിൽ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്ക പ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൽ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കുഴപ്പം ഉണ്ടാകാൻ  സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവും. 

    No comments

    Post Top Ad

    Post Bottom Ad