Header Ads

  • Breaking News

    സുധീഷ് വധക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

     


    പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സുധീഷിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിലെ മുഖ്യആസൂത്രകനും കേസിലെ രണ്ടാം പ്രതിയുമാണ് ഇയാൾ. സുധീഷ് വധത്തിൽ ഇതോടെ 11 പ്രതികളും പിടിയിലായി. ഗുണ്ടാതലവനായ രാജേഷ് നിരവധി കേസുകളിലെ പ്രതിയാണ്.


    കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവർ നേരത്തെ പിടിയിലായിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത അഞ്ചു പ്രതികളെ കൂടി ആറ്റിങ്ങൽ കോടതി റിമാന്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും ഇതിന് വേണ്ടി അക്രമികളെ സംഘടിപ്പിച്ചതും ഒട്ടകം രാജേഷായിരുന്നു .കഴിഞ്ഞ ദിവസം ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോകുന്നതിനിടെ വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ മരിച്ചിരുന്നു.


    കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം പോത്തൻകോട് സ്വദേശി സുധീഷിനെ(35) ആക്രമിച്ച് കൊലപ്പെടുത്തിയത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ റോന്തുചുറ്റിയശേഷം വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


    അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നില്‍.

    No comments

    Post Top Ad

    Post Bottom Ad