Header Ads

  • Breaking News

    മുളകിന് 8, വൻപയറിന് 4, അരിക്കും പഞ്ചസാരയ്ക്കും സപ്ലൈകോ വിലകുറച്ചു

    തിരുവനന്തപുരം: ഭക്ഷ്യ വില വര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലെയ്‌സ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.13 നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് സപ്ലൈകോ ആറ് വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ല. മാര്‍ക്കറ്റ് വിലയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അമ്ബത് ശതമാനം വില കുറച്ചാണ് ഈ ഉത്പന്നങ്ങള്‍ സ്‌പ്ലൈകോ വില്‍ക്കുന്നത്. 85 ശതമാനം വില്‍പ്പന സബ്‌സിഡിയിലാണ്.

    പത്തു ദിവസങ്ങളിലായി ഓരോ ജില്ലകളിലും അഞ്ച് മാവേലി സ്‌റ്റോറുകള്‍ സബ്‌സിഡി നിരക്കിലുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സംവിധാനം ഉണ്ടാക്കി. സബ്‌സിഡി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 35 ഇനം അവശ്യ ഭക്ഷ്യ ധാന്യങ്ങള്‍ പൊതുവിപണിയെക്കാള്‍ വില കുറച്ച്‌ റീസെയില്‍ സബ്‌സിഡി നിരക്കിലാണ് നല്‍കുന്നത്.

    ചെറുപയര്‍, വന്‍കടല, തുവരപരിപ്പ്, വെളിച്ചെണ്ണ, പച്ചരി, ഉലുവ, ഗ്രീന്‍പീസ്, വെള്ളക്കടല, മട്ടയരി, ബിരിയാണി അരി എന്നിവയുടെ വില ഈ മാസം കൂട്ടിയിട്ടില്ല.

    ഇന്നലെ വില വര്‍ധിപ്പിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടു. വന്‍പയറിന്റെ വില ഇന്നലെ 98 ആയി വര്‍ധിപ്പിച്ചു. ഇത് നാലുരൂപ കുറച്ചു 94 ആക്കി. മുളകിന് 134 ആയിരുന്നു, എട്ടു രൂപ കുറച്ച്‌ 124ആക്കി. മല്ലി 110ല്‍ നിന്ന് കുറച്ച്‌ 106ആക്കി.

    പഞ്ചസാരയ്ക്ക് 39രൂപ ആയിരുന്നു. അമ്പത് പൈസ കുറച്ച്‌ 38 രൂപ 50 പൈസയാക്കി. ജയ അരി 34.50 പൈസ എന്നതില്‍ 50 പൈസ കുറച്ച്‌ 34ന് കൊടുക്കും. മട്ടയരി 31 രൂപ എന്നത് 30 രൂപ 50 പൈസയ്ക്ക് കൊടുക്കും. ജീരകം 210 എന്നത് പതിനാല് രൂപ കുറച്ച്‌ 196ന് കൊടുക്കും. കടുകിന് നാലു രൂപ കുറച്ച്‌ 106ന് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad