Header Ads

  • Breaking News

    സപ്ലൈകോയ്ക്ക് ടാഗ് ലൈന്‍ നല്‍കാം 1000 രൂപ സമ്മാനം നേടാം



    തിരുവനന്തപുരം: സപ്ലൈകോയ്ക്ക് ടാഗ് ലൈന്‍ നല്‍കുന്നവര്‍ക്ക് 1000 രൂപ സമ്മാനമായി നേടാം. ടാഗ് ലൈന്‍ ഇതിന് മുമ്പ് പ്രസിദ്ധീകരിച്ചതോ, പകര്‍പ്പോ ആകരുത്. സമര്‍പ്പിക്കുന്ന സൃഷ്ടികളുടെ പൂര്‍ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എന്‍ട്രികള്‍ ഒരാള്‍ക്ക് നല്‍കാനാവില്ല.

    സപ്ലൈകോയ്ക്ക് അനുയോജ്യവും വില്പന വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതും ആയിരിക്കണം ടാഗ് ലൈന്‍. സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ ഒരു സമിതിയായിരിക്കും അനുയോജ്യമായവ തെരഞ്ഞെടുക്കുക. സപ്ലൈകോ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ടാഗ് ലൈന്‍ സമര്‍പ്പിക്കാം.

    31ന് വൈകുന്നേരം അഞ്ചു വരെ [email protected] വഴിയോ, തപാല്‍ വഴിയോ നേരിലോ ടാഗ് ലൈന്‍ സമര്‍പ്പിക്കാം.


    No comments

    Post Top Ad

    Post Bottom Ad